ഡിഎൽഎഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണം : കെ എസ് ടി സി

കൽപ്പറ്റ: ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2023- 25 വർഷത്തിലെ സർക്കാർ നിർദ്ദേശിച്ച അക്കാദമിക കലണ്ടർ പ്രകാരം മാർച്ച് 31ന് ക്ലാസുകൾ അവസാനിക്കുകയും ഏപ്രിൽ മാസത്തിൽ നാലാം സെമസ്റ്റർ പരീക്ഷയും പ്രായോഗിക പരീക്ഷയും നടക്കേണ്ടതാണ്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ പരീക്ഷകൾ ജൂൺ മാസത്തിലേക്ക് നീണ്ടു പോയിരിക്കുകയാണ്.

അടുത്ത അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നവർക്കും ഉന്നത പഠനത്തിന് പോകാനിരിക്കുന്നവർക്കും ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുത്ത് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം

ഒ കെ മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ് കുമാർ, പി ജെ ജോമിഷ്, സിജോയ് ചെറിയാൻ, വി കെ കൃഷ്ണപ്രസാദ്,
പി ആർ ദിവ്യ, എ വൈ നിഷാല തുടങ്ങിയവർ സംസാരിച്ചു.

ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും പനമരത്ത്

പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്

നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും പനമരത്ത്

പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്

കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്‌തു.

കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.