മാനന്തവാടി: മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ
ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ.ശശിയും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാസർകോഡ് സ്വദേശികളായ ചെർക്കള ബംബ്രാ ണി വീട്ടിൽ ജാബിർ കെ.എം (33), നുസ്രത് നഗർ മൂലഅടക്കം വീട്ടിൽ മുഹമ്മദ് കുഞ്ഞി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും 6.987 ഗ്രാം എംഡിഎം എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോ ഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ചു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇതിൽ ജാബിർ കെ.എ കാസർഗോഡ് ജില്ലയിൽ മയക്ക് മരുന്ന് കൈവശം വെച്ച കേസിൽ മുൻ പ്രതിയാണ്.

ലക്ചറർ നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ







