മാനന്തവാടി: മാനന്തവാടി ജെസിയിൽ വീട്ടിൽ സൂക്ഷിച്ച 9 ചാക്ക് നിരോധിത
പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെഎം ഹംസ (55) യെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള ഇയ്യാളുടെ കടയിലൂടെ വിദ്യാർത്ഥിക ളടക്കമുള്ളവർക്ക് ഹാൻസും മറ്റും വിറ്റുവരുന്നതായ വിവരത്തെ തുടർന്ന് പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് മാനന്തവാടി എസ്.ഐ എം.സി പവനനും സംഘവും ഇന്നുച്ചയോടെ നടത്തിയ പരിശോ ധനയിലാണ് 9 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹംസ മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നു. പ്രൊബേഷൻ എസ്ഐമാരായ ഏ ആർ രാംലാൽ, എസ്.എസ് കിരൺ, ബി ശ്രീലക്ഷ്‌മി, എഎസ്ഐമാരായ സനൽ, സജി, എസ് സി പി ഒ മാരായ മനു അഗസ്റ്റിൻ, സുശാന്ത്, സി പി ഒ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.