ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമോ എന്ന ഭയം; ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി: ദാരുണ സംഭവത്തിന്റെ നിർണായക വിവരങ്ങൾ

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്തോഗി (27), കാമുകൻ സാഹില്‍ ശുക്ള (25) എന്നിവർ അറസ്റ്റിലായി.

മുസ്‌കാനും സാഹിലും ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ഭർത്താവ് നാട്ടിലെത്തിയാല്‍ ലഹരി ഉപയോഗം മുടങ്ങുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്നാണ് വിവരം.മുസ്‌കാൻ വീട്ടിലെത്തി തങ്ങളെ കണ്ടിരുന്നുവെന്നും ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായും യുവതിയുടെ മാതാപിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടനെ മകളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

‘മകള്‍ക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കോടികള്‍ വിലമതിക്കുന്ന സ്വത്തും സൗരഭ് ഉപേക്ഷിച്ചു. എന്നാല്‍ അവള്‍ അവനെ കൊന്നുകളഞ്ഞു. അവളെ തൂക്കിലേറ്റണം. ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിയാണ്. സൗരഭ് നാട്ടിലെത്തിയാല്‍ ലഹരി മുടങ്ങുമെന്നും സാഹിലിനെ കാണാൻ സാധിക്കില്ലെന്നും ഭയന്നു. ഇക്കാരണത്താലാണ് ഭർത്താവിനെ കൊന്നതെന്നാണ് മകള്‍ പറഞ്ഞത്. മകളുടെ ഭാരം 10 കിലോയോളം കുറഞ്ഞിരുന്നു. ഭ‌ർത്താവ് അടുത്തില്ലാത്തതിന്റെ മനോവിഷമം മൂലമാണെന്ന് കരുതി. മയക്കുമരുന്ന് ഉപയോഗത്താലാണ് ഭാരം കുറഞ്ഞതെന്ന് അറിയില്ലായിരുന്നു’- മുസ്‌കാന്റെ പിതാവ് പ്രമോദ് കുമാർ പറഞ്ഞു.

മാർച്ച്‌ നാലിനാണ് സൗരഭിനെ കാണാതാകുന്നത്. യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം ഭർത്താവിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി സൗരഭ് വീട്ടില്‍ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുസ്കാൻ കുറ്റം സമ്മതിച്ചു. സൗരഭിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.