കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ നൽകി

കാവുംമന്ദം: കൗമാര പ്രായത്തിലെ കുട്ടികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കായിക ക്ഷമത വളർത്തുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിൽ പ്രവർത്തിക്കുന്ന കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നൂട്രി മീറ്റ് എന്ന പേരിൽ കുട്ടികളിലെ പോഷകാഹാര കുറവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും അംഗൻവാടികൾക്കുള്ള തൂക്ക മെഷീൻ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.