തിരുവനന്തപുരം:
എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള്‍ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാന്‍ ചേട്ടന്റെ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന്. അങ്ങനെ തര്‍ക്കം നടക്കുകയും ചെയ്യും. എന്നാല്‍ ഇനി അത് വേണ്ട. ഓട്ടോറിക്ഷാ യാത്രകള്‍ കൂലിത്തര്‍ക്കത്തില്‍ അവസാനിക്കുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയര്‍ ചാര്‍ട്ട് പതിക്കലുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തുന്നത്.
സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവര്‍മാരും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു.

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്നങ്ങൾ; വിഡിയോയുമായി ജിജി
ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി







