പ്ലസ് ടു മലയാളം ചോദ്യപേപ്പറില്‍ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

അക്ഷരത്തെറ്റുകളുടെ പൊടിപൂരമാണ് ഹയര്‍സെക്കൻഡറി വിദ്യാർത്ഥികളുടെ മലയാളം പരീക്ഷ ചോദ്യപേപ്പറില്‍. പ്ലസ് ടു വിദ്യാർത്ഥികളുടെ മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഒരു ഡസനിലേറെ അക്ഷരത്തെറ്റ് കണ്ടെത്തിയത്. ‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’ എന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കും’ എന്നും ‘വലിപ്പത്തില്‍’ എന്ന വാക്കിനെ ‘വലിപ്പിത്തി’ എന്നും ‘ഉല്‍ക്കണ്ഠകളെ’ ‘ഉല്‍ക്കണങ്ങളെ’ എന്നും ‘ആധി’ എന്ന വാക്കിനെ ‘ആധിയ’ എന്നുമാണ് ചോദ്യക്കടലാസില്‍ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കുട്ടികളിലെ അവധാരണശേഷി അളക്കാന്‍ നല്‍കിയ ഒഎന്‍വിയുടെ കവിതകളിലും ഗുരുതരമായ, പദത്തിന് അര്‍ഥവ്യത്യാസം വരുത്തുന്ന തരത്തില്‍, അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഏഴു പേജുള്ള ചോദ്യക്കടലാസില്‍ പതിനെട്ടിലധികം അക്ഷരത്തെറ്റുകള്‍..! പദവിന്യാസത്തിലും അക്ഷരങ്ങള്‍ തമ്മിലുള്ള അകലത്തിലും വരെ വലിയ വ്യത്യാസം. ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് അക്ഷരത്തെറ്റുകൂടാതെ ഒരു വാചകം പോലും എഴുതാന്‍ ശേഷിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇരിക്കേയാണ് പരീക്ഷാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ചോദ്യക്കടലാസ് മാതൃഭാഷകൂടിയായ മലയാളം പരീക്ഷയ്ക്ക് അച്ചടിച്ചു നല്‍കിയത്. പൊതുപരീക്ഷാ നടത്തിപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനവും ഗൗരവമില്ലായ്മയും വിളിച്ചുപറയുന്നതാണ് ഈ പ്രവൃത്തി. ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമാണ് ഈ ചോദ്യക്കടലാസില്‍. ഇതിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.