സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കും:മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുമെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കായി 24 ആശുപത്രികള്‍ വികേന്ദ്രീകരിച്ചതായും ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച സി.ടി സിമുലേറ്റര്‍ സ്‌കാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷം 5500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 150 ലേറെ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. ആരോഗ്യം-ആനന്ദം- അകറ്റാം അര്‍ബുദം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വനിതകള്‍ക്കിടയില്‍ നടത്തിയ ക്യാന്‍സര്‍ പരിശോധനയില്‍ 76,000 പേര്‍ പങ്കാളികളായി. പരിശോധനക്ക് വിധേയരായവരില്‍ നിന്നും പുതിയതായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. ക്യാമ്പിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പുരുഷന്മാരിലും പരിശോധന നടത്തും. രോഗ ഭയത്തെ അതിജീവിച്ച് എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു. സി.ടി സിമുലേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ റേഡിയോതെറാപ്പി ചികിത്സയില്‍ കൃത്യതയോടെ ചികിത്സ സാധ്യമാകും. റേഡിയോതെറാപ്പിക്കുള്ള മാര്‍ക്ക് പ്ലാനിങ്ങിന് ആവശ്യമായ രീതിയില്‍ ത്രീഡി ഇമേജിങ് സാധ്യമാക്കുകയാണ് സി.ടി സിമുലേറ്ററിലൂടെ. 7.21 കോടിയുടെ വയനാട് പാക്കേജിലൂള്‍പ്പെടുത്തിയാണ് നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സി.ടി സ്‌കാന്‍ പൂര്‍ത്തീകരിച്ചത്. സെന്ററിലെത്തുന്ന രോഗികള്‍ക്ക് കാര്യണ്യ, ജന്‍ ഔഷധികളിലൂടെ ഒരു വര്‍ഷം 4.5 കോടിയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുത്തിവെപ്പ് ബ്ലോക്ക്, തരിയോട്,പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തല്‍, പാക്കം, മുള്ളന്‍കൊല്ലി, കാപ്പുംകുന്ന്, ചുള്ളിയോട്, വരദൂര്‍, കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തല്‍, ജില്ലയിലെ 55 ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി മോഹന്‍ദാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.