കൂടുതൽ സമയം പഠിച്ചിട്ടും മാർക്ക് കുറയുന്നത് എന്തുകൊണ്ട്..?

കുട്ടികൾ ഏറെ സമയം പഠിച്ചിട്ടും മാർക്ക് കുറവേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് പല കാരണങ്ങൾ കൊണ്ടാകാം. പഠന വൈകല്യവും പഠന പിന്നോക്കാവസ്ഥയുമാണ്.

പ്രധാന കാരണങ്ങൾ

▪️പഠന വൈകല്യമെന്നത് വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ ഇത് തിരിച്ചറിഞ്ഞെന്നു വരില്ല.

▪️പഠന വൈകല്യങ്ങൾ മൂന്ന് രീതിയിലാണ് പ്രകടമാകുന്നത്. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാൽക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ. എന്നൊരു അവസ്ഥ കൂടിയുണ്ട്. ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതെങ്കിലും തകരാറിനോടൊപ്പവും ഉണ്ടായെന്ന് വന്നേക്കാം.

▪️പഠന വൈകല്യം ശാരീരികമോ മാനസികമോ ആയ രോഗവസ്ഥ, സാമ്പത്തിക സ്ഥിതി, സാംസ്ക്കാരിക പശ്ചാത്തലം മൂലമൊന്നും ഉണ്ടാകാനിടയില്ല. ഇത് കുട്ടി ദുർബലനോ, മടിയനോ ആണെന്നതിന്‍റെ സൂചനയുമല്ല..!

▪️ പഠനo പിന്നോക്കത്തിലെക്ക് നയിക്കുന്നതിന്റെ കാരണങ്ങൾ. എന്തൊക്കെയെന്നു മനസ്സിലാക്കിയാലേ പഠന വൈകല്യത്തെ കുറിച്ചു ശരിയായി തിരിച്ചറിവ് ഉണ്ടാക്കവാൻ കഴിയൂ..! ചില കുട്ടികള്‍ വളരെ സാവധാനത്തില്‍ പഠിക്കുന്നവരാകാം. എന്നാല്‍ ഇവര്‍ ക്രമേണ സാധാരണ വേഗത്തില്‍ പഠിക്കാനുള്ള ശേഷി നേടുകയും ചെയ്യും. ചിലകുട്ടികള്‍ ചില പ്രത്യേക തരം പഠനങ്ങളില്‍ താല്പര്യം ഉള്ളവരായെന്നു വരില്ല. ഉദാഹരണമായി പുതിയ ഭാഷ പഠിക്കല്‍, ചില പ്രത്യേക പാഠ്യ വിഷയങ്ങള്‍. ഇത് കുട്ടിയുടെ സ്വഭാവങ്ങളാണ്. കുട്ടിയുടെ താല്പര്യങ്ങളാണ്. അല്ലാതെ അവ പഠന വൈകല്യത്തിന്‍റെ സൂചനകളല്ല. കുട്ടിയിലെ പ്രശ്നമെന്തെന്ന് തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തിയാൽ പഠന വൈകല്യവും പഠന പിന്നോക്കാവസ്ഥയും ഒഴിവാക്കാൻ കഴിയും.

▪️ ഇതുസംബന്ധിച്ച് ചില വസ്തുതകൾ കൂടി അറിയണം. പഠിച്ചിട്ടും പരീക്ഷകളിൽ മാർക്ക് ലഭിക്കാതെ പോകന്നത് പഠന വൈകല്യം മൂലമാകാം. പഠനവൈകല്യം . തിരിച്ചറിയപ്പെടാതെ, പോകുകയാണെങ്കില്‍, നിരാശ്ശയും. ആത്മാഭിമാന കുറവും ഉണ്ടാകാം. അതുമൂലം സ്വന്തം സ്വപ്നങ്ങൾ നിറവേറ്റാനാകാതെ കുട്ടി കുറേകൂടി പഠനത്തിലും സാമൂഹിക ഇടപെടലുകളിലും പിന്നോക്കം പോകുവാനിടയാക്കിയേക്കാം.

▪️ പൊതുവില്‍ സ്കൂൾ പ്രായത്തിലെ കുട്ടികളില്‍ അമ്പത് ശതമാനം പേരും
പഠന വൈകല്യം ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകല്യത്തിന്റെ തോത് വ്യത്യസ്ഥ തലത്തിലായിരിക്കുമെന്നു മാത്രം. പഠന വൈകല്യമുള്ള കുട്ടികളില്‍ പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ വിഷമമനുഭവപ്പെടുന്ന എഡിഎച്ച്ഡിയും ഉണ്ടായെന്നു വരാം. പഠന വൈകല്യത്തിന്റെ സൂചനകളില്‍ ഓരോ ഘട്ടത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

▪️ പഠന വൈകല്യം ഡിസ്ലെക്സിയ, ഡിസ്ഗ്രാഭിയ, ഡിസ്കാൽകൂലിയാ, ഡിസ് പ്രാക്സിയ എന്നി രീതികളിലാണ് കുട്ടികളെ ബാധിക്കുന്നത്. അഞ്ചാം ക്ലാസിൽ എത്തുമ്പോഴേക്കും ഇത് പ്രകടമായി തുടങ്ങും. പൂർണ്ണമായി മാറ്റിയെടുക്കുവാൻ കഴിയില്ലായെങ്കിലും യഥാസമയം തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്തിയാൽ ഇതുമൂലമുളള പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.