അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. നോയിഡയിലാണ് സംഭവം.55കാരനായ നൂറുല്ല ഹൈദർ ആണ് ഭാര്യ അസ്മ ഖാനെ(42) കൊലപ്പെടുത്തിയത്.
നോയിഡയിലെ സെക്ടർ 62ലുള്ള സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വയർ എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അസ്മ ഖാൻ.ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും ഹൈദർ, അസ്മയുടെ തലയില്‍ ചുറ്റിക ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ അസ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. 2005 ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.ഇവരുടെ മകനാണ് വിവരം പോലീസില്‍ അറിയിച്ചത്. നൂറുല്ല ഹൈദറെ പോലീസ് കസ്റ്റഡിയിലെടുത്തു.