21 തൊഴിലാളികൾ ചേർന്നെടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 33 കോടി സമ്മാനം

ഒമാൻ ഒയാസിസ് വാട്ടർ കമ്ബനിയിലെ 21 തൊഴിലാളികള്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്രാവശ്യം അബൂദബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 33 കോടി ഇന്ത്യൻ രൂപ ലഭിക്കുക.പാലക്കാട് ജില്ലയിലെ പട്ടാമ്ബി സ്വദേശിയായ എ.സി ടെക്നീഷൻ രാജേഷിന്റെ നേതൃത്വത്തില്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എല്ലാവരും കമ്ബനിയിലെ സാധാരണ തൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു.

ലഭ്യമാകുന്ന തുക 21 ആയി തുല്യമായി ഭാഗിക്കുകയാണ് ചെയ്യുക. ഓരോരുത്തർക്കും ചെലവ് കഴിഞ്ഞ് ഏകദേശം ഒന്നര കോടിയിലധികം രൂപ വീതം കിട്ടുമെന്ന് കരുതുന്നു. കഴിഞ്ഞ ആറ് വർഷമായി ഇവർ ടിക്കറ്റെടുത്ത് വരുന്നുണ്ട്. ഇരുപത്തി ഒന്ന് പേരില്‍ 13 പേർ മലയാളികളാണ് . ഒരു പഞ്ചാബിയും ഒരു തമിഴ്നാട്ടുകാരനും രണ്ട് കർണാടകയും രണ്ട് യുപിക്കാരുമാണുള്ളത്. രണ്ട് പേർ പാക്കിസ്ഥാനികളാണ്.

വേരിഫിക്കേഷനായി കമ്ബനി അധിക്യതർ രാജേഷിനെ ബന്ധപ്പെട്ടിരുന്നു. രേഖകള്‍ അയച്ചിട്ടുണ്ട്. അടുത്ത മാസ നറുക്കെടുപ്പിനാണ് തുക കൈമാറുക. ഇതിനായി അബൂദബിയില്‍ പോകേണ്ടതുണ്ട്. തുക ബാങ്കിലേക്കാണ് അയക്കുക. ഇതിനായി ബാങ്ക് മസ്കത്ത് മാനേജറുമായി സംസാരിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് ദീർഘകാലം സലാല സനായിയ്യയിലെ പ്രമുഖ എ.സി സർവ്വീസ് സെന്ററിലെ സാംബശിവനോടൊപ്പമായിരുന്നു. 2018 ല്‍ ഇദ്ദേഹത്തിന്റെ ഭാര്യ അകാലത്തില്‍ നിര്യാതയായി.

തുടർന്നുള്ള വർഷങ്ങളില്‍ അച്ഛനും അമ്മയും മരിച്ചു. മക്കളെ ഇദ്ദേഹത്തിന്റെ ചേച്ചിയാണ് സംരക്ഷിക്കുന്നത്. ഒരുപാട് ദുരന്തങ്ങള്‍ക്ക് ശേഷം വന്ന മധുരത്തിന് ഒത്തിരി സന്തോഷമുണ്ടെന്ന് രാജേഷ് പറഞ്ഞു. തുക കൈപ്പറ്റി എല്ലാവർക്കും അത് കൈമാറിയാലാണ് ആശ്വാസമാകുക. തുടർന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.