റോളർകോസ്റ്ററിൽ നിന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം

അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശിയായ 24-കാരി പ്രിയങ്കയാണ് മരിച്ചത്.പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററില്‍ കയറിപ്പോഴായിരുന്നു അപകടം.

റോളർ കോസ്റ്ററില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു പ്രിയങ്ക. ഡല്‍ഹിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.ചാണക്യപുരിയില്‍ സെയില്‍സ് മാനേജറായിരുന്നു പ്രിയങ്ക. ഏതാനും ദിവസങ്ങള്‍ മുൻപായിരുന്നു നിഖിലുമായി വിവാഹനിശ്ചയം നടന്നത്.

അവധി ദിവസം അടുത്തുള്ള ഫണ്‍ ആൻഡ് ഫുഡ് വില്ലേജ് എന്ന അമ്യൂസ്മെന്റ് പാർക്കിലേക്ക് പോയതായിരുന്നു ഇരുവരും. പൂളില്‍ കളിച്ച ശേഷം വിവിധ റൈഡുകളില്‍ കയറിയിറങ്ങി. ഒടുവില്‍ റോളർ കോസ്റ്ററില്‍ കയറുകയായിരുന്നു. പെട്ടെന്ന് റൈഡിന്റെ സ്റ്റാൻഡ് തകരുകയും പ്രിയങ്ക താഴേക്ക് വീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പങ്കാളിയായ നിഖിലിന്റെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അമ്യൂസ്മെന്റ് പാർക്കിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് യുവതിയുടെ ജീവനെടുത്തതെന്നും സുരക്ഷ ഉറപ്പാക്കിയില്ലെന്നും കുടുംബം പ്രതികരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രിയങ്കയുടേയും നിഖിലിന്റേയും വിവാഹനിശ്ചയം. പങ്കാളിയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് നിഖില്‍.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.