ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ

കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച്‌ 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍ എ.പി. അനില്‍കുമാർ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്. 476 പ്രതികളെ ശിക്ഷിച്ചു. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവുനല്‍കി വിടുതല്‍ചെയ്തിട്ടില്ലെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങള്‍ മാത്രമാണു നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊലപാതക കണക്കുകൾ പോലീസ് ജില്ല തിരിച്ച്

തിരുവനന്തപുരം സിറ്റി 131
തിരുവനന്തപുരം റൂറല്‍ 287
എറണാകുളം സിറ്റി 148
എറണാകുളം റൂറല്‍ 190
കൊല്ലം സിറ്റി 148
കൊല്ലം റൂറല്‍ 190
തൃശ്ശൂർ സിറ്റി 165
തൃശ്ശൂർ റൂറല്‍ 150
പാലക്കാട് 233
മലപ്പുറം 200
ഇടുക്കി 198
ആലപ്പുഴ 180
കോട്ടയം 180
കോഴിക്കോട് 157
കണ്ണൂർ 152
പത്തനംതിട്ട 140
കാസർകോട് 115
വയനാട് 90

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.