ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?

നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ഇവ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ കഴിയുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്.
ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം,
അമിതമായ ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവുമൂലം പലര്‍ക്കും ഉണ്ടാവാം
വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നു

കൈകാലുകളിലെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നു
ചില ആളുകളില്‍ അയേണിന്റെ അളവ് കുറഞ്ഞാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉളളതായി തോന്നാം.
കൈകളും കാലുകളും തണുത്തിരിക്കുന്നതും അയേണിന്റെ കുറവുകൊണ്ടായിരിക്കാം
തലകറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാവാം

ഇരുമ്പ് ധാരാളമടങ്ങിയ മാതളം കഴിക്കുന്നത് വിറ്റാമിന്‍ സി-യും ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണവും വര്‍ദ്ധിപ്പിച്ച് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.
ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അയേണിനെ ആഗീരണം സഹായിക്കുന്ന വിറ്റാമിന്‍ സിയും ചീരയില്‍ അടങ്ങിയിട്ടുണ്ട്.
മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം വിളര്‍ച്ച തടയാന്‍ സഹായിക്കും.
ബിറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം പരിഹരിക്കും. ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.