വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന് കരുതിവച്ച സ്വർണവും പണവും എടുത്ത്: അലിഗഡിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത

പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയും കുടുംബം ഞെട്ടി. അവർ സംശയിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.

ട്വിസ്റ്റുകളെ വെല്ലുന്ന ട്വിസ്റ്റ് നടന്നത് സിനിമയിലോ സീരിയലിലോ അല്ല!! ഇത് റീല്‍ അല്ല റിയല്‍ ആണെന്ന് വേദനയോടെ പറയുകയാണ് ഒരു കുടുംബം.മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണാഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം നാടുവിടുകയായിരുന്നു അമ്മ. യുപിയിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രക് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് ഈ വിചിത്രമായ കേസിനാസ്പദമായ സംഭവം.

മകളുടെ കല്യാണത്തിന് ഒമ്ബത് ദിവസം ബാക്കിനില്‍ക്കെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടുകയായിരുന്നു അമ്മ.ഭാവി അമ്മായിയമ്മയും, ഭാവി മരുമകനും ഒരുമിച്ച്‌ നാടുവിട്ടതോടെ പെണ്‍കുട്ടിയുടെ കുടുംബം അവതാളത്തിലായി. കല്യാണത്തിന് ഒരുക്കിവച്ച സ്വർണാഭരണങ്ങള്‍ കൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു കുടുംബം.അമ്മ തന്നെയായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇതിനായി ഒരുക്കങ്ങള്‍ നടത്താൻ സഹായിക്കാമെന്ന പേരില്‍ പ്രതിശ്രുത വരൻ പെണ്‍വീട്ടിലേക്ക് പലതവണ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റൊരാളും അറിഞ്ഞില്ല.

ഏപ്രില്‍ 16ന് നിശ്ചയിച്ച വിവാഹത്തിനായി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയും ചെയ്തു. നാടൊട്ടാകെ വിവാഹക്ഷണക്കത്ത് വിതരണം ചെയ്തതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകനെയും കാണാതാവുകയായിരുന്നു. സംശയം തോന്നിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് വിവാഹത്തിനായി വാങ്ങിയ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.