സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു; മകനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ യുവതിക്കെതിരെ വീണ്ടും കേസ്

നാലുവയസുകാരനായ മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതി സുചന സേത്തിനെതിരെ വീണ്ടും കേസ്. സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് കേസ്. വനിതാ തടവുകാരുടെ ബ്ലോക്കിനുള്ളില്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ സുചന അനുവാദമില്ലാതെ എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

രജിസ്റ്റര്‍ എടുത്തതിനെ വനിതാ കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതയായ സുചന പൊലീസുകാരിയെ അധിക്ഷേപിക്കുകയും മുടിയില്‍ പിടിച്ച്‌ വലിച്ച്‌ നിലത്തേയ്ക്ക് തളളിയിട്ട് ചവിട്ടുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 121 (1), സെക്ഷന്‍ 352 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പായ ‘മൈന്‍ഡ്ഫുള്‍ എഐ ലാബ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു സുചന. 2024 ജനുവരിയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍വെച്ച്‌ തന്റെ നാലുവയസുകാരനായ മകനെ ഇവര്‍ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയിരുന്നു.

മൃതദേഹവുമായി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ജനുവരി ആറിന് സുചന സേത്ത് മകനോടൊപ്പം നോര്‍ത്ത് ഗോവയില്‍ വാടകയ്ക്ക് ഒരു സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങി. രണ്ടുദിവസം അവിടെ താമസിച്ചതിനുശേഷം അവര്‍ അപാര്‍ട്ട്‌മെന്റ് ജീവനക്കാരോട് ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ യാത്ര ചെയ്യുന്നതാണ് ഇത്രദൂരം ടാക്‌സിയില്‍ പോകുന്നതിലും ചിലവ് കുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും ടാക്‌സി വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു.

സുചന പോയതിനുശേഷം അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവര്‍ തിരികെ പോകുമ്ബോള്‍ മകനെ കൂടെ കണ്ടില്ലെന്നും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് വിളിച്ചപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പമുണ്ടെന്നായിരുന്നു സുചനയുടെ മറുപടി. എന്നാല്‍ പൊലീസ് പരിശോധനയില്‍ ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി നടക്കുന്ന തര്‍ക്കത്തില്‍ മനംമടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മകനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍), ഗോവ ചില്‍ഡ്രന്‍സ് ആക്ടിലെ സെക്ഷന്‍ 8 എന്നിവ പ്രകാരമാണ് ഗോവ പൊലീസ് അന്ന് കേസെടുത്തത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.