സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റെ (എന്റെ കേരളം) ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും റീൽസ് മത്സരം നടത്തുന്നു. എന്റെ കേരളം പ്രദർശന വിപണന മേളയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ 30 സെക്കൻഡ് റീൽസ് വീഡിയോ ഏപ്രിൽ 26 വൈകിട്ട് 5 നകം diowayanad2@gmail.com എന്ന മെയിലിലേക്കോ 7592918460 എന്ന നമ്പറിലേക്കോ അയയ്ക്കണം. ഒന്നാം സമ്മാനം നേടുന്നവർക്ക് 5000 രൂപയുടെ ക്യാഷ് പ്രൈസ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിൽ വെച്ച് നൽകും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







