നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2025-2026 അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ആൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. ഏപ്രിൽ 22 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന എഴുത്തുപരീക്ഷക്ക് എത്തിച്ചേരണം. ഫോൺ: 04935 2938868, 9495062933, 9847338507.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ