വൈത്തിരി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ചാരിറ്റി സാംസ്കാരിക നിലയത്തിൽ ലഹരി ഉപയോഗത്തെ കുറിച്ചും പോക്സോ നിയമത്തെ കുറിച്ചും മാസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി വാർഡ് മെമ്പർ ജയപ്രകാശ് പി.കെ ഉദ്ഘാടനം ചെയ്തു.മെമ്പർ ഡോളി ജോസ് ആദ്യക്ഷത വഹിച്ചു.എക്‌സൈസ് ഓഫീസർ വജീഷ്, ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ല കോഡിനേറ്റർ അനഘ പി.ടി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ മുനീർ കെ.പി,കേസ് വർക്കർ നീതു പോൾ, അംഗൻവാടി വർക്കർ സെയ്‌ത എന്നിവർ സംസാരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ