പയ്യമ്പള്ളി :-മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം പയ്യമ്പള്ളിയിൽ പുതിയതായി തുടങ്ങിയ കൺസ്യൂമർ സ്റ്റോറിന്റെ ഉദ്ഘാടനംപട്ടികജാതി-പട്ടികവർഗ ‘
പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ്മന്ത്രി. ഒ ആർ കേളു നിർവഹിച്ചു. നിത്യോപയോഗസാധനങ്ങൾ, മിൽമ ഉൽപന്നങ്ങൾ,കാർഷിക ഉപകരണങ്ങൾ എന്നിവയെല്ലാം ഉയർന്ന ഗുണമേന്മയോടെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്റ്റോറിൽ നിന്നുമുള്ള നിത്യോപയോഗ സാധനങ്ങളുടെആദ്യ വിൽപ്പന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമിമാത്യു മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർമാൻ വിപിൻ വേണുഗോപാലിന് നൽകി നിർവഹിച്ചു. മിൽമ ഉൽപ്പന്നങ്ങളുടെ വിൽപ്പന മിൽമ വയനാട്ഡയറി മാനേജർ ബോബി കുര്യാക്കോസും
വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി മിൽമ നൽകുന്നഅധികപാൽ വിലയുടെ വിതരണ ഉൽഘാടനം മിൽമ ജില്ലാ P&I മേധാവി ബിജുമോൻ സ്കറിയയും നിർവഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർമാരായ ബിജുഅമ്പിത്തറ, ലൈല സജി തുടങ്ങിയവർ സംസാരിച്ചു. സംഘം പ്രസിഡന്റ് സണ്ണിജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി ബിജു സ്വാഗതവും സെക്രട്ടറി മഞ്ജുഷ എം എസ് നന്ദിയും പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്