വിമാനയാത്രയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

യാത്ര ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അത് വിമാനത്തില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടാ… ഒരു യാത്രയ്ക്ക് ഇറങ്ങുമ്ബോള്‍ കൂടെ കൊണ്ട് പോകുന്ന സാധനങ്ങളുടെ തെരഞ്ഞെടുപ്പ് പോലെ തന്നെ പലരും പ്രാധാന്യം നല്‍കുന്ന ഒന്നാണ് ധരിക്കുന്ന വസ്ത്രങ്ങള്‍.പോകുന്ന സ്ഥലത്തിനും യാത്ര ചെയ്യുന്ന രീതിയ്ക്കും അനുസരിച്ച്‌ ധരിക്കുന്ന വസ്ത്രത്തിലും എല്ലാവരും മാറ്റങ്ങള്‍ കൊണ്ട് വരാറുണ്ട്. സ്റ്റൈലിഷ് ആയി കാണപ്പെടാൻ ആഗ്രഹിക്കുമ്ബോള്‍ തന്നെ, എപ്പോഴും സുഖമായിരിക്കാനും ആണ് എല്ലാവരും നോക്കുന്നത്.

പെണ്‍കുട്ടികള്‍ അധികവും ലെഗ്ഗിങ്‌സ് ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ വിമാനത്തില്‍ ലെഗ്ഗിംഗ്സ് ധരിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയാമോ?

ലെഗ്ഗിങ്‌സും വിമാന യാത്രയും തമ്മില്‍ വളരെയേറെ ബന്ധപ്പെട്ടിട്ടുണ്ട്. 2017-ല്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ലെഗ്ഗിങ്‌സ് ധരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിലക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. 2022-ല്‍, വ്യോമ ദുരന്തങ്ങളെക്കുറിച്ച്‌ ഒരു പുസ്തകം എഴുതിയ എഴുത്തുകാരി ക്രിസ്റ്റീൻ നെഗ്രോണി, വിമാനത്തില്‍ തീപിടുത്തമുണ്ടായാല്‍ അപകടമുണ്ടാക്കുന്ന സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് ലെഗ്ഗിംഗ്സ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ ആളുകള്‍ ലെഗ്ഗിംഗ്സ് ധരിക്കരുതെന്നും ദി സണിനോട് പറഞ്ഞു.

‘എല്ലാവരും ഇപ്പോള്‍ വിമാനയാത്രകളില്‍ യോഗ പാന്റ്‌സാണ് ധരിക്കാറുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഫൈബറുകള്‍ കൊണ്ടുണ്ടാക്കിയ ഈ പാന്റ്‌സ് തീപ്പിടിത്തമുണ്ടായാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കും. ഇത് കത്തിയിട്ട് നിങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വിമാനാപകടങ്ങള്‍ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സ്പാന്‍ഡെക്‌സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് യോഗ പാന്റുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. നാച്ചുറല്‍ ഫൈബറുകള്‍ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍. അത് കത്തിപ്പോയാല്‍ ഉരുകി ശരീരത്തില്‍ ഒട്ടിപ്പിടിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഇറുകിയ ലെഗ്ഗിങ്‌സ് ഊരിമാറ്റാനും പ്രയാസമാകും.’-നെഗ്രോണി അഭിമുഖത്തില്‍ പറയുന്നു.

മറ്റൊരു കാരണം, നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ രക്തചംക്രമണത്തെ ബാധിക്കും എന്നതാണ്. ലെഗ്ഗിംഗ്സും മറ്റും ധരിക്കുന്നത് കാലുകളിലേക്കും പുറത്തേക്കും ഉള്ള രക്തയോട്ടം കുറയ്ക്കും. ഇത് വീക്കം, വേദന, വെരിക്കോസ് വെയിനുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. യാത്ര ചെയ്യുന്ന സമയത്, പ്രത്യേകിച്ച്‌ വിമാനത്തിലാകുമ്ബോള്‍ ഇത് അപകടത്തിന്റെ തോത് കൂട്ടും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.