സണ്‍സ്‌ക്രീന്‍ ഉപയോഗം ദോഷകരമാണോ? വൈറല്‍ വാദങ്ങള്‍ പൊളിച്ച് വിദഗ്ധര്‍

ചര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി സണ്‍സ്‌ക്രീന്‍ മാറിയിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ ഒരു പോലെ നിര്‍ദേശിക്കുന്ന കാര്യവുമാണ്. എന്നാല്‍ ഇന്റര്‍നെറ്റിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ ചര്‍മ്മം ആഗീരണം ചെയ്യുകയും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രചരണം. വൃക്കയെയും കരളിനെയും വരെ ബാധിച്ചേക്കാമെന്നും അവകാശവാദമുണ്ട്. ഈ വാദങ്ങള്‍ ശരിയാണോ? പരിശോധിക്കാം,
മിനറല്‍, കെമിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള സണ്‍സ്‌ക്രീനുകളാണ് ഉള്ളത്. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് എന്നീ ഘടകങ്ങളാണ് മിനറല്‍ സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിന് മുകളില്‍ ഒരു പാളി പോലെ പ്രവര്‍ത്തിച്ച് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയാണ് ഇവ ചെയ്യുന്നത്.
കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍, ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ഉയര്‍ന്ന തലത്തിലുള്ള യുവി രശ്മികള്‍ വരെ ആഗിരണം ചെയ്യുകയും ചര്‍മ്മത്തിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇവയില്‍ ഒക്ടോക്രിലീന്‍, ഓക്സിബെന്‍സോണ്‍, അവോബെന്‍സോണ്‍, ഒക്റ്റിസലേറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ സജീവ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ കോമ്പിനേഷന്‍ സണ്‍സ്‌ക്രീനുകളും ലഭ്യമാണ്.
ചില കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ് ചിലര്‍ നടത്തുന്ന പ്രചാരണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഇതുമൂലമുണ്ടാകുമെന്നും കരളിനെയും വൃക്കയെയും പ്രത്യുല്‍പാദന ശേഷിയെയും വരെ ബാധിക്കുമെന്നും ആവകാശങ്ങളുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ(FDA) പഠനത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതായും ചില വീഡിയോകളില്‍ പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഫ്ഡിഎ ഇത്തരത്തില്‍ ഒരു പഠനവും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ചര്‍മ്മാരോഗ്യ വിദഗ്ധരെല്ലാം ഈ വാദങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്.
സണ്‍സ്‌ക്രീനില ചില ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ സേതി ഇന്ത്യ ടുഡേയോട് പറഞ്ഞു. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചതുകൊണ്ട് കാന്‍സര്‍ വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.