ഭാരം ക്രമാതീതമായി കൂടുന്നു, ക്ഷീണം, വിട്ടുമാറാതെ അസുഖങ്ങള്‍; കാരണം വന്‍കുടലിലെ ഈ പ്രശ്‌നങ്ങള്‍

മികച്ച ദഹനം ഉണ്ടെങ്കില്‍ പകുതി ആരോഗ്യപ്രശ്‌നങ്ങള്‍ കുറയും. ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വന്‍കുടല്‍. വന്‍കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ടെങ്കിലും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിനും അതില്‍ വലിയ പങ്കുണ്ട്. ഇപ്പോഴിതാ വന്‍കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് എഴുതുകയാണ് അള്‍ട്ടിമേറ്റ് ഹെല്‍ത് സൊല്യൂഷന്‍സിന്റെ സ്ഥാപകനായ ക്രെയ്ഗ് ബ്രോക്കീ

വന്‍കുടല്‍ ശുദ്ധീകരണം പ്രധാനപ്പെട്ടതാണെങ്കിലും എല്ലായ്‌പ്പോഴും അവഗണിക്കപ്പെടുന്ന ആരോഗ്യ ഇടപെടലാണ്. വിട്ടുമാറാത്ത ക്ഷീണം, ചര്‍മ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവ പരിഹരിക്കാന്‍ ഇത് ഗുണം ചെയ്യും.’ കെയ്ഗ് പറയുന്നു.പലപ്പോഴും വന്‍കുടലിന്റെ ഈ ശുദ്ധീകരണം വേണ്ട രീതിയില്‍ നടക്കാറില്ല. ഇത്തരത്തില്‍ വന്‍കുടലില്‍ ശേഷിക്കുന്ന മാലിന്യം പലപ്പോഴും ബാക്ടീരിയകളുടെയും വൈറസിന്റെയും പാരസൈറ്റുകളുടെയും പ്രജനന നിലമായി മാറാറുണ്ട്.

നിങ്ങളുടെ വന്‍കുടല്‍ ആരോഗ്യത്തോടെയല്ല ഇരിക്കുന്നതെങ്കില്‍ കരള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കില്ല. പലപ്പോഴും അസുഖങ്ങളുടെ പ്രധാന കാരണം അടിഞ്ഞുകൂടിയ വിഷമാലിന്യങ്ങള്‍ നിലനില്‍ക്കുന്നതും ഇവ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നതും ആണ്. ശുദ്ധീകരിക്കപ്പെടാത്ത വന്‍കുടല്‍ = രോഗബാധിതമായ ശരീരം.’ ക്രെയ്ഗ് പറയുന്നു.

വന്‍കുടല്‍ കൃത്യമായി ശുദ്ധീകരിക്കപ്പെടുകയാണെങ്കില്‍ അത് സ്വാഭാവികമായും ഭാരം കുറയാന്‍ സഹായിക്കും. കരള്‍ പ്രവര്‍ത്തനത്തെ സുഗമമാക്കും. പ്രതിരോധ സംവിധാനം മെച്ചപ്പെട്ടതാക്കും. സ്വാഭാവികമായും ആരോഗ്യം മെച്ചപ്പെടും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.