തിരുവനന്തപുരം:
ഉത്സവ സീസണാകുമ്പോള്‍ പച്ചക്കറികള്‍ക്ക് വില കൂടുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. വിഷുവിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോള്‍ വെള്ളരിയും ചേനയുമടക്കമുള്ള ഉല്പന്നങ്ങള്‍ക്കെല്ലാം വിലകൂടി. മാസങ്ങളായി കിലോയ്ക്ക് 15 മുതൽ 20 രൂപയില്‍ നില്‍ക്കുകയായിരുന്ന വെള്ളരിയുടെ വില ഒറ്റയടിക്ക് 30 ലെത്തി. ചേനയുടെ വില കിലോയ്ക്ക് 70 രൂപയില്‍ നിന്ന് 80 ലേക്കുയർന്നു. 50 രൂപയായിരുന്ന പയറിനും പാവയ്ക്കക്കും 70 രൂപയും 40 രൂപയായിരുന്ന കോവയ്ക്കക്കും വഴുതിനയ്ക്കും 50 രൂപയുമായി. തക്കാളിയുടെ വില 18 മുതൽ 20 രൂപയില്‍ നില്‍ക്കുന്നതു മാത്രമാണ് വിപണിയിലെ പ്രധാന ആശ്വാസം. ഒരു കാലത്ത് 500 രൂപ വരെ എത്തിയിരുന്ന മുരിങ്ങ 60 രൂപയില്‍ നില്‍ക്കുന്നതും 300 രൂപയിലെത്തിയിരുന്ന വെളുത്തുള്ളി 120 ല്‍ നില്‍ക്കുന്നതും ചെറുതല്ലാത്ത ആശ്വാസമാണ്.
പ്രവചനാതീതമായ കാലാവസ്ഥ മാറ്റങ്ങള്‍ മൂലം നാടൻ പച്ചക്കറികളുടെ ഉല്പാദനം കുറഞ്ഞതാണ് ഇടനിലക്കാർ വിപണി കൈയടക്കാനും വില നിശ്ചയിക്കാനും ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ