സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച്
ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. കട്ടയാട് സ്വദേ ശികളായ രത്നഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗ സിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അഖിലോടിച്ചിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പറിന് പുറകിലിടിച്ചായിരുന്നു അപകടം.

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരിഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ







