വയനാട് ജില്ലയില്‍ ഇന്ന് (20.12.20) 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 164 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14873 ആയി. 12494 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1426 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.