ചെന്നൈ: തമിഴ്നാട്ടിൽ പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ. പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കുട്ടിയെ പിടിച്ചുമാറ്റാനെത്തിയ അധ്യാപികയ്ക്കും കുത്തേറ്റു. പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില തൃപ്തികരമാണ്. ബാഗിൽ കത്തി ഒളിപ്പിച്ചുവച്ചാണ് കുട്ടി സ്കൂളിലെത്തിയതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. അന്വേഷണം തുടങ്ങിയതായി എസിപി മാധ്യമങ്ങളോട് പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം