മാനന്തവാടി:
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘വികേന്ദ്രീകൃതാസൂത്രണം ചിന്തകയും പ്രയോഗവും’എന്ന പുസ്തകം
ജില്ലയിലെ മുഴുവൻ
ജനപ്രതിനിധികൾക്കും വിതരണം ചെയ്യുന്നു. വിതരണോദ്ഘാടനം
മാനന്തവാടിയിൽ നടന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹ്‌മദ് കുട്ടി ബ്രാൻ ഏറ്റുവാങ്ങി.
വയനാട് ജില്ലാപഞ്ചായത്തിലെ 16 മെമ്പർമാരും ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 54 മെമ്പർമാരും 23 ഗ്രാമപഞ്ചാത്തുകളിലെ 413 മെമ്പർമാരും മൂന്ന് മുനിസിപ്പാലിറ്റികളിലെ 99 കൗൺസിലർമാരും ചേർന്ന ജില്ലയിലെ ആകെ തദ്ദേശ ജനപ്രതിനിധികളായ 582 പേർക്കും കൂടാതെ വയനാടിനെ പ്രതിനിധീകരിക്കുന്ന എം.പിക്കും മൂന്ന് എം.എൽ.എമാർക്കും പുസ്തകം സൗജന്യമായി വിതരണം ചെയ്യും.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







