ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ആലോചന യോഗം ചേർന്നു.

ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ആലോചന യോഗം സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്നു. സ്പോർട്സ് ലഹരിയാക്കി കുട്ടികളെ കായിക മേഖലയിലേക്ക് എത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ കായിക- വിനോദങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ജില്ലയിലെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ജില്ലാ പഞ്ചായത്ത്‌ ഒപ്പമുണ്ടാകുമെന്നും
യുവജനങ്ങൾ കായികരംഗത്ത് സജീവമാകുന്നതിലൂടെ ലഹരി പോലുള്ള സാമൂഹിക തിന്മകളിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ മെയ്‌ അഞ്ചിന് ആരംഭിച്ച് ഏഴിന് ജില്ലയിൽ പ്രവേശിക്കുന്ന വിപുലമായ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾ മുഖേന ചേരുന്ന ജില്ലാ തദ്ദേശസ്ഥാപനതല യോഗങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്തു.

ഇതിന്റെ ഭാഗമായി ഏഴംഗ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. പ്രചാരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ഉന്നതല യോഗങ്ങൾ, പരിപാടികൾ, സെമിനാറുകൾ എന്നിവ നടത്തും. കൂട്ടയോട്ടം, വടംവലി, ഫോട്ടോഗ്രഫി തുടങ്ങിയ പരിപാടികൾ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്താനും തീരുമാനമായി.

ജില്ലയിലെ പ്രവർത്തനക്ഷമമല്ലാത്ത മുഴുവൻ കളിക്കളങ്ങൾ, കുളങ്ങൾ, കായിക സ്മാരകങ്ങൾ എന്നിവ കണ്ടെത്തി നവീകരിച്ച് കായിക പ്രവർത്തനങ്ങൾക്ക് യോഗ്യമാക്കി തീർക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും തെരഞ്ഞെടുക്കപ്പെടുന്ന 25 പേരടങ്ങുന്ന തിങ്ക് ടാങ്ക് ഗ്രൂപ്പ് ഉണ്ടായിരിക്കണം. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രചാരണ ജാഥയുടെ മുന്നോടിയായി തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ മെയ്‌ ഒന്നിന് ഒരു നിശ്ചിത സ്ഥലത്തുനിന്ന് മറ്റൊരു നിശ്ചിത സ്ഥലം വരെ വാക്കത്തോൺ സംഘടിപ്പിക്കും. വകുപ്പുകളുടെ ഏകോപനത്തിന് പുറമേ ജില്ലയിലുള്ള അസോസിയേഷനുകൾ, ക്ലബ്ബുകൾ, സംഘടനകൾ, കുട്ടികൾ, കുടുംബശ്രീ, വിവിധ കൂട്ടായ്മകൾ തുടങ്ങി എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തും.
ലഹരിയുടെ ദൂഷ്യവശങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിച്ച് കായികരംഗത്തേക്ക് അവരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു അധ്യക്ഷനായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, മുൻസിപ്പാലിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എഡിഎം കെ ദേവകി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി കെ സനോജ്, യുവജന ക്ഷേമ ബോർഡ് കോർഡിനേറ്റർ കെ
എം ഫ്രാൻസിസ്, അഡീഷണൽ എസ്പി ടി എൻ സജീവൻ, എക്സൈസ് സിഐ ടി ഷറഫുദ്ദീൻ,
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്,
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, രാഷ്ട്രീയപാർട്ടിയെ പ്രതിനിധീകരിച്ചു കെ റഫീക്ക് (സിപിഎം), സ്പോർട്സ് അസോസിയേഷനുകൾ, സംഘടനകൾ, വിവിധ വകുപ്പുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.