പാസ്പോർട്ട് അപേക്ഷാ പ്രക്രിയ കൂടുതല്‍ ലളിതമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇനി മുതല്‍ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പാസ്പോർട്ടില്‍ ഇണയുടെ പേര് ചേർക്കാൻ അനുവദിക്കുന്ന പുതിയ വ്യവസ്ഥ അവതരിപ്പിച്ചു. വിവാഹ രജിസ്ട്രേഷൻ സാധാരണമല്ലാത്ത പ്രദേശങ്ങളിലെ ദമ്പതികള്‍ക്ക് ഈ നീക്കം വലിയ ആശ്വാസമാകും. നേരത്തെ, രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പാസ്പോർട്ടില്‍ വൈവാഹിക വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ കാലതാമസമോ നിരസിക്കലോ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ‘അനുബന്ധം ജെ’ എന്ന സംയുക്ത സത്യവാങ്മൂലം അവതരിപ്പിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. ഭാര്യാഭ ർത്താക്കന്മാർ ഒപ്പിടുന്ന ഈ ഡിക്ലറേഷനില്‍ വൈവാഹിക നില, വ്യക്തിഗത വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളില്‍, വിവാഹ രജിസ്ട്രേഷൻ വ്യാപകമല്ലാത്ത സാഹചര്യത്തില്‍, ഈ മാറ്റം ദമ്പതികള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയെപ്പോലുള്ള സംസ്ഥാനങ്ങളില്‍ വിവാഹ രജിസ്ട്രേഷൻ കൂടുതലായി നടക്കുമ്ബോള്‍, മറ്റു പല പ്രദേശങ്ങളിലും ഔപചാരിക രേഖകള്‍ക്കായുള്ള ഉദ്യോഗസ്ഥ ബുദ്ധിമുട്ടുകളില്‍ നിന്ന് ദമ്പതികള്‍ ഇനി മോചിതരാകും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്