പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുള്ള കായിക പരിശീലനത്തിന്റെ ഭാഗമായി വോളിബോൾ കോച്ചിംഗ് സംഘടിപ്പിച്ചു.
വാർഡുമെമ്പർ ബിന്ദു ടി അധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഉദ്ഘാടനം ചെയ്തു. നിർവഹണ ഉദ്യോഗസ്ഥ സുസ്മിത പി,പ്രധാനാധ്യാപകൻ മെജോഷ് പി. ജെ,കായിക പരിശീലകൻ, വിപിനേഷ് പി.വി എന്നിവർ സംസാരിച്ചു. അമ്പതോളം കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി കായിക പരിശീലനം ലഭിക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്