കേരള എൻ.ജി.ഒ സംഘിന്റെ ആഭിമുഖ്യത്തിൽ വയനാട് സിവിൽ സിവിൽ സ്റ്റേഷനിലും താലൂക്ക് കേന്ദ്രങ്ങളിലും കാശ്മീർ – പഹൽഗാം ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു. കൽപ്പറ്റയിൽ സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, ജില്ലാ സമിതി അംഗങ്ങളായ വി.കെ.ഭാസ്ക്കാൻ , എം.കെ.പ്രസാദ്, സന്തോഷ് നമ്പ്യാർ. കെ.ഭാസ്ക്കരൻ, ഗിരീഷ്കുമാർ, സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ടി.ജി മഹേഷ്, വി. ജയേഷ് , കൃഷ്ണശങ്കർ കെ.ബി , ശശിധരൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.
.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







