ആക്രമണം നടത്തിയവര്‍ക്ക് അവർ പ്രതീക്ഷിക്കാത്ത ശിക്ഷ നല്‍കും’; പ്രധാനമന്ത്രി

പട്ന: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ഭീകരർക്ക് മുന്നറിയിപ്പ് നൽകിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

രാജ്യത്തിന്‍റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി. അങ്ങനെ ചെയ്തവർക്ക് അവരുടെ സങ്കല്‍പ്പത്തിലുളളതിനെക്കാള്‍ വലിയ ശിക്ഷ നല്‍കും. 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം തകര്‍ക്കും. ഭാരതത്തിന്റെ ആത്മാവിന് മേലുള്ള ആക്രമണമാണിത്. ഇന്ത്യ അവരെ കണ്ടെത്തി ശിക്ഷിക്കും. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്നും വികസനത്തിന് ശാന്തിയും സമാധാനവുമാണ് ആവശ്യം, ഇന്ത്യ അതാണാഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും

2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ

കാസർകോട് ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം; രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം

കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്

മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും

കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി.

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ്

മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്; അറിയാം

കല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റ് പറയുന്നതുപോലെ ‘ വേസ്റ്റ് ഗ്ലാസാ..വേസ്റ്റ് വരുന്ന മദ്യം ഒഴിക്കാന്‍’ . മിക്ക മദ്യപാനികളും ഇതുപോലൊരു വേസ്റ്റ് ഗ്ലാസും കൊണ്ട് നടക്കുന്നതുപോലെയാണ്. കുടിച്ചു കുടിച്ച് കരള് വാടും എന്ന അവസ്ഥയിലെത്തും ഒരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.