ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘ബ്ലെൻഡ്’ ഫീച്ചർ അവതരിപ്പിച്ചു.

തിരുവനന്തപുരം: നിങ്ങൾ ഇൻസ്റ്റഗ്രാമിൽ റീൽസ് കാണാനും നിങ്ങളുടെ സുഹൃത്തുക്കൾക്ക് രസകരമായ വീഡിയോകൾ അയയ്ക്കാനും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഇൻസ്റ്റഗ്രാം അടുത്തിടെ അവരുടെ ആപ്പിൽ ‘ബ്ലെൻഡ്’ എന്ന പേരിൽ ഒരു അത്ഭുതകരമായ ഫീച്ചർ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിന്റെ ബ്ലെൻഡ് ഫീച്ചർ ഒരുതരം “ഫ്രണ്ട്ഷിപ്പ് ഫീഡ്” ആണ്. ഇതിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും ഒരുമിച്ച് റീൽസ് കാണാൻ കഴിയും. അത് ഇരുവരുടെയും മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

അതായത് നിങ്ങൾക്ക് കോമഡി ഇഷ്ടമാണെങ്കിൽ, നിങ്ങളുടെ സുഹൃത്തിന് ട്രെൻഡി ഡാൻസ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ ബ്ലെൻഡ് ഫീഡിൽ നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ഉള്ളടക്കത്തിന്റെയും ഫീഡുകൾ ലഭിക്കും. ഇനി സുഹൃത്തുക്കളോടൊപ്പം റീൽസ് കാണുന്ന അനുഭവം കൂടുതൽ രസകരവും വ്യക്തിപരവുമാകും. സമാനമായതോ വിചിത്രമായതോ ആയ റീലുകൾ നിങ്ങൾ കാണുമ്പോൾ, ചാറ്റിൽ അവ ആസ്വദിക്കുന്നത് കൂടുതൽ എളുപ്പമാകും. സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതിനുപകരം മറ്റൊരാളുമായി ചേർന്ന് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഫീച്ചർ ഏറ്റവും അനുയോജ്യമാണ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍; വരുന്നു അമൃത് ഭാരത് എക്‌സ്പ്രസ് 3.0

ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച്

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു, വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്, കുട്ടികളുടെ പാര്‍ക്കടക്കമുള്ള സൗകര്യം, ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്നും ടോഡി ബോർഡ് താത്പര്യ പത്രം ക്ഷണിച്ചു. ഷാപ്പും റെസ്റ്റോറൻറും വെവ്വേറെയായിരിക്കും പ്രവർത്തിക്കുക. കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി ബോർഡ് ചെയർമാൻ യു.പി.ജോസഫ്

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2023-24, 2024-25 വര്‍ഷങ്ങളില്‍ എസ.്എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.