അംഗത്വ വിതരണ ക്യാമ്പയിൻ വിജയമാക്കുക: യൂത്ത് ലീഗ്

കൽപ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിൻ വിജയകരമാക്കാൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിൻ മെയ് ഒന്നിന് ആരംഭിക്കും. രാജ്യപുരോ ഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശിൽപ്പികൾ രൂപപ്പെടുത്തിയ ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോൾ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങൾക്ക് വഴിതുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നിതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അർഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം.
സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യ ത്തിനായുള്ള സമരത്തിലാണ്.സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളിൽ വരെ
നീതിക്ക് വേണ്ടി രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം നിരന്തരമായി നീതിന്യായ കോടതികൾ കേറിയിറങ്ങേണ്ടിവരുന്നു. മതപരവും
വിശ്വാസപരവുമായ അവകാശങ്ങളിൻ മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ്
സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടർച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സർക്കാറിനെതിരെയും അവരുടെ കുഴലൂത്ത്
കാരായിമാറിയ
കപട രാഷ്ട്രീയ ത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാൻ യൂത്ത് ലീഗ് കാമ്പയിൻ
ആഹ്വാനം ചെയ്യുന്നു.. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന അംഗത്വ വിതരണ കാമ്പയിൻ മെയ് 30ന് അവസാനിക്കും.

ഡിജിറ്റൽ സംവിധാനത്തി ലാണ് ഇത്തവണ മെമ്പർഷി പ്പ് കാമ്പയിൻ സജ്ജമാക്കിയിരിക്കുന്നത്. മെമ്പർഷിപ്പ് ഫോറത്തിൽ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പിൽ എൻട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുയും ചെയ്യും. പഞ്ചായത്ത് മുതൽ സംസ്ഥാനതലം വരെയുള്ള ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ കൗൺസിൽ അംഗങ്ങൾ തുടങ്ങിയ എല്ലാ
വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പിൽ ലഭ്യമാകും. 25 ന് കാമ്പയിൻ പ്രചാര ണത്തിന്റെ ഭാഗമായി പോസ്റ്റർ ഡേ ആചരിക്കും. 28,29 തിയ്യ തികളിൽ ശാഖതലത്തിൽ യോഗങ്ങൾ ചേർന്ന് മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയപ്പി ക്കുന്നതിനായി സ്കോഡു കൾക്ക് രൂപം നൽകും.സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം പി നവാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, ദേശിയ വൈസ് പ്രസിഡൻ്റ് മുഫീദ തസ്നി,
സീനിയർ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ പി മുസ്തഫ,ഭാരവാഹികളായ ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, സമദ് കണ്ണിയൻ,പി കെ സലാം, ഷൗക്കത്തലി പി കെ, സി.കെ മുസ്ത, മണ്ഡലം ഭാരവാഹികളായ ഷാജികുന്നത്ത്,സി ശിഹാബ്, അസീസ് വേങ്ങുര്, ജലീൽ ഇ പി എന്നിവർ സംസാരിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.