സ്വര്‍ണ്ണം നല്‍കിയാല്‍ പണം തരുന്ന എടിഎം; പുതിയ കണ്ടുപിടുത്തവുമായി ചൈന

വ്യത്യസ്തവും കൗതുകം ഉണര്‍ത്തുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎമ്മുമായി രംചൈന രംഗത്തെത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഷാങ്ഹായിലെ ഗ്ലോബല്‍ ഹാര്‍ബര്‍ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണത്രെ ഈ സ്മാര്‍ട്ട് മെഷീന്‍ വികസിപ്പിച്ചെടുത്തത്. ഇതിനോടകം തന്നെ ഇത് ഹിറ്റായിരിക്കുകയാണ് എന്നും പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കിടയിലാണ് ഇതിന് വലിയ പ്രചാരം ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വര്‍ണ്ണം മെഷീനില്‍ വച്ചു കഴിഞ്ഞാല്‍ അത് അതിന്റെ പരിശുദ്ധി സ്‌കാന്‍ ചെയ്ത് മനസിലാക്കും, പിന്നീട് തൂക്കി നോക്കുകയും ആ സ്വര്‍ണ്ണം ഉരുക്കുകയും ചെയ്യും. മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അതിന്റെ മൂല്ല്യത്തിനുള്ള പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. കുറഞ്ഞത് 50% പരിശുദ്ധിയുള്ള മൂന്ന് ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണ്ണമാണ് എടിഎമ്മില്‍ സ്വീകരിക്കുക. സ്വര്‍ണ്ണ വില കുതിച്ചുയരുന്നതിനാല്‍ തന്നെ ഈ മെഷീനിന്റെ പ്രാധാന്യവും കുതിച്ചുയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൈന ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, വരാനിരിക്കുന്ന മെയ് അവധി ദിവസങ്ങളില്‍ വന്‍ ഇടപാടുകളാണത്രെ ഇവിടെ നടക്കാനിരിക്കുന്നത്.ആന്റി വാങ് എന്നറിയപ്പെടുന്ന ഒരു കസ്റ്റമര്‍ 40 ഗ്രാമിന്റെ ഒരു മാല എടിഎം മെഷീനില്‍ വച്ചുകൊണ്ട് അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. ഗ്രാമിന് 785 യുവാന്‍ അതായത് ഏകദേശം 9,170 രൂപ എന്നതാണ് റീസൈക്ലിംഗ് നിരക്ക് കാണിക്കുന്നത്. അങ്ങനെ 30 മിനിറ്റിനുള്ളില്‍ അവര്‍ക്ക് 36,000 യുവാന്‍ (ഏകദേശം 4.2 ലക്ഷം രൂപ) ലഭിക്കുകയാണ്. മെഷീന്‍ സ്വര്‍ണ്ണത്തിന്റെ തൂക്കവും പരിശുദ്ധിയും ഒക്കെ തിട്ടപ്പെടുത്തി ആഭരണങ്ങള്‍ ഉരുക്കി, അതിന്റെ മൂല്യം പ്രദര്‍ശിപ്പിച്ച ശേഷം പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ്.

വീഡിയോ വൈറലായി മാറിയതോടെ ആളുകള്‍ അത്ഭുതത്തോടെയാണ് ഇതിനെ കണ്ടത്. പലരും ഈ പുതിയ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചു. ഇത് കൊള്ളാം എന്നാണ് അവരുടെ അഭിപ്രായം. എത്ര വേഗത്തില്‍ പണി തീര്‍ന്നു എന്ന് പലരും പറഞ്ഞു. തങ്ങളുടെ രാജ്യത്തും ഈ മെഷീന്‍ വേണമായിരുന്നു എന്ന് അഭിപ്രായം പറഞ്ഞവരും ഉണ്ട്. എന്നാല്‍, മറ്റ് ചിലര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കാനും മറന്നില്ല. ഈ സ്വര്‍ണ്ണം എവിടെ നിന്നെങ്കിലും മോഷ്ടിച്ച്‌ കൊണ്ടുവരുന്നത് ആണെങ്കിലോ, ഇത് എത്രമാത്രം കൃത്യമായി പ്രവര്‍ത്തിക്കും തുടങ്ങിയ സംശയങ്ങളാണ് പലരും പ്രകടിപ്പിച്ചത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.