ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും അത് വഴി ആഗോള വ്യാപാരയുദ്ധ സാധ്യതകള്‍ കുറയുന്നുവെന്നുമുള്ള സൂചനകളുടെ പിന്‍ബലത്തില്‍ ആഗോള ഓഹരി വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ വിവിധ ആഭ്യന്തര സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണികളെ ബാധിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇന്നത്തെ തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍

1. പഹല്‍ഗാം ഭീകരാക്രമണം

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സമീപഭാവിയില്‍ തന്നെ രൂക്ഷമാകുമെന്ന് അനുമാനങ്ങള്‍ വിപണി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം പാക്ക് ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയാണ് ദൃശ്യമായത്.

2. നിക്ഷേപകരുടെ ലാഭമെടുപ്പ്

സമീപ ദിവസങ്ങളില്‍ ഓഹരി വിപണികളില്‍ 8 ശതമാനത്തിലധികം മുന്നേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതോടെ വിപണികളില്‍ ഇടിവ് ദൃശ്യമായി

3. ആഗോള അനിശ്ചിതത്വം

ഇന്ത്യയുടെ സാമ്ബത്തിക രംഗം മികച്ചതായി തുടരുമ്ബോഴും വ്യാപാര യുദ്ധം ഉണ്ടായാല്‍ അത് ഉണ്ടാക്കുന്ന സാമ്ബത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ശക്തമായ ആഭ്യന്തര ഡിമാന്‍റ് കാരണം, വ്യാപാര സംഘര്‍ഷം ഏറ്റവും കുറവ് ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എങ്കിലും, ആഗോള സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ കഴിയില്ല.

4. കമ്ബനികളുടെ ലാഭം

നാലാം പാദത്തിലെ ഇതുവരെയുള്ള കമ്ബനികളുടെ രുമാനം പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു, ബാങ്കിംഗ് പോലുള്ള പ്രധാന മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം 2026 സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ വരുമാനം വലിയ തോതില് മെച്ചപ്പെടില്ലെന്ന കണക്കൂകൂട്ടലും വിപണികളെ ഇന്ന് ബാധിച്ചു.

വൈകീട്ട് കുളിക്കാതെ രാവിലെ കുളിക്കുന്നവരാണോ? മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നമ്മുടെ ദിനചര്യകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുക എന്നത്. ദിവസേന ഒരു തവണ മാത്രം കുളിക്കുന്നവും രണ്ട് തവണ കുളിക്കുന്നവരും അതില്‍ കൂടുതല്‍ തവണ കുളിക്കുന്നവരുമുണ്ടാകും. എന്നാല്‍ എപ്പോഴാണ് കുളിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന്

ഇറാനെ പരാജയപ്പെടുത്തി; അണ്ടര്‍ 17 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ. ശക്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറാനെ ഇന്ത്യ

കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ, ഡബ്ബിംഗ് എഐ സാധ്യത തള്ളി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍

വയനാട് ഫ്ളവർ ഷോ നാളെ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.

കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത്.പുഷ്പഫല സസ്യ

എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് വിരമിച്ചു.

25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.