പ്രായ പൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ 17കാരൻ അറസ്റ്റിൽ

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

13ഉം 12ഉം 9ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് 17കാരനായ സഹോദരൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സ്ഥാപനത്തില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്കൂള്‍ അടച്ചശേഷമുള്ള അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനം. കുട്ടികളുടെ അമ്മ ജോലിക്ക് പറത്തുപോകുമ്ബോഴാണ് സംഭവം നടന്നത്. ബാലികാസദനത്തിലെ കൗണ്‍സിലിങില്‍ മൂത്തക്കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് മുമ്ബാകെ വിവരം കൈമാറി.പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. 17കാരനെ ഉടൻ തന്നെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പത്തനംതിട്ട പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് 17കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്ബാകെ ഹാജരാക്കിയത്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.