അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; ജീവിതങ്ങൾ മാറ്റി മറിക്കാൻ എലി ലില്ലിയുടെ ഗുളിക ഇന്ത്യയിലേക്ക് എത്തും

ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്. എലി ലില്ലിയുടെ പുതിയ കണ്ടുപിടുത്തം മനുഷ്യരില്‍ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് ടു പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്ബനിയുടെ അവകാശ വാദം.

നേരത്തെയും ഓര്‍ഫോര്‍ഗ്ലിപ്രോണ്‍ എന്ന ഗുളികയുടെ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നു. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയം കൈവരിച്ചതായി അറിയിച്ച്‌ കമ്ബനി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ നടത്തിയിരുന്ന ചികിത്സ രീതിയില്‍ നിന്ന് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ് എലി ലില്ലിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ വിജയം. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു പരീക്ഷണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും കമ്ബനി അറിയിക്കുന്നു.

അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്ബനി ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ എലി ലില്ലി നേരത്തെ മൗന്‍ജാരോ എന്ന കുത്തിവയ്പ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മൗന്‍ജാരോ കുത്തിവയ്പ്പിന് നല്‍കേണ്ടി വരുന്ന വില താരതമ്യേന വളരെ കൂടുതലായിരുന്നു.നിര്‍ദ്ദിഷ്ഠ അളവില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കേണ്ട കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.