വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; പത്തുവർഷംകൊണ്ട് സമ്പന്നൻ ആവാൻ ചെയ്യേണ്ടത് ഇക്കാര്യം: വിലപ്പെട്ട ഉപദേശവുമായി അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ റിച്ച് ഡാഡ് പൂവർ ഡാഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്

ലോകപ്രശസ്തമായ പുസ്തകമാണ് ‘റിച്ച്‌ ഡാഡ് പുവർ ഡാഡ്’ എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്ബത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഈ പുസ്തകം രചിച്ചത്.നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തില്‍ തന്നെ ഏറ്റവും വിറ്റഴിച്ച കൃതികളില്‍ ഒന്നാണ്.

അമേരിക്കയില്‍ ഗ്രേറ്റർ ഡിപ്രഷൻ എന്നറിയപ്പെടുന്ന വലിയ സാമ്ബത്തിക മാന്ദ്യം വരാൻ പോവുകയാണെന്നും ഇതില്‍ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങള്‍ ചെയ്യാനും റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന കടം, തൊഴിലില്ലായ്മ, റിട്ടയർമെന്റ് അക്കൗണ്ടുകള്‍ എന്നിവ കാരണം ഗ്രേറ്റർ ഡിപ്രഷൻ ഉണ്ടായേക്കുമൊണ് അദ്ദേഹം പറയുന്നത്.

ഇതില്‍ നിന്ന് രക്ഷനേടാൻ സ്വർണത്തിലും വെള്ളിയിലും ബിറ്റ്‌കോയിനിലും ഇപ്പോള്‍ തന്നെ നിക്ഷേപിക്കാനാണ് റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നത്. 2035 ല്‍ വെറും പത്തുവര്‍ഷംകൊണ്ട് ഇവയുടെ മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ‘നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച്‌ ഏറ്റവും എളുപ്പമുള്ള പണം’ ആയിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

റോബർട്ടിന്റെ പ്രവചന പ്രകാരം 2035 ല്‍ പത്തുവർഷം കൊണ്ട് ബിറ്റ്‌കോയിൻ മൂല്യം ഒരു മില്യണ്‍ ഡോളറിലധികം ആവുമെന്നും സ്വർണം ഔണ്‍സിന് (ഏകദേശം 31 ഗ്രാം) 30,000 ഡോളർ ആവും. വെള്ളി ഒരു നാണയത്തിന് 3000 ഡോളർ ആവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വിപണി മൂല്യം വെച്ച്‌ ഇന്ത്യൻ രൂപയില്‍ ബിറ്റ് കോയിന് 8.5 കോടി രൂപയും സ്വർണത്തിന് ഔണ്‍സിന് 25 ലക്ഷവും വെള്ളിക്ക് 2.5 ലക്ഷവും ആവുമെന്നാണ് പ്രവചനം.

നിലവില്‍ ഒരു ബിറ്റ്‌കോയിന് 84000 ഡോളറും സ്വർണം ഒരൗണ്‍സിന് 3328 ഡോളറും വെള്ളി 32.48 ഡോളറുമാണ് വില( ഇന്ത്യൻ രൂപ യഥാക്രമം 73 ലക്ഷം, 2.8 ലക്ഷം, 3000 രൂപ). ഏപ്രില്‍ 19ന് പങ്കുവെച്ച ഒരു ട്വീറ്റിലാണ് അദ്ദേഹം സാമ്ബത്തിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ ‘റിച്ച്‌ ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോള്‍ മൈ പെൻഷൻ’ എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്ബത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു. വർഷങ്ങള്‍ക്ക് മുമ്ബ് പ്രസിദ്ധീകരിച്ച ‘റിച്ച്‌ ഡാഡ്‌സ് പ്രോഫസി’യില്‍, റോബര്‍ട്ട് കിയോസാക്കി ഓഹരി വിപണി തകർച്ച പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോള്‍ സത്യമാവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച ആളുകള്‍ ഇന്ന് നന്നായി പ്രവർത്തിക്കുന്നു,അങ്ങനെ ചെയ്യാത്തവരെക്കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്.’ എന്നും റോബർട്ട് ട്വീറ്റില്‍ പറയുന്നു.

ഈ കാലയളവിനെ ഒരു അപൂർവ അവസരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്, ഇപ്പോള്‍ വേണ്ട തീരുമാനം എടുക്കാതെ ഭയന്ന് മാറി നില്‍ക്കുന്നവർ ഏറ്റവും വലിയ പരാജിതരായി മാറിയേക്കാമെന്നും റോബർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.