നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ ആപ്പില്‍ സ്ക്രോള്‍ ചെയ്യുകയാണെങ്കിലും അല്ലെങ്കില്‍ മറ്റേതെങ്കിലും ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിലും, നിങ്ങള്‍ മനസില്‍ വിചാരിച്ച ആ ഉല്‍പ്പന്നത്തിന്‍റെ പ്രമോഷനുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ സ്‍മാർട്ട്‌ഫോണുകള്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നതിന്‍റെ ഫലമാണിത്. അതായത് നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കി സ്‍മാർട്ട്‌ഫോണുകള്‍ പ്രസക്തമായ പരസ്യങ്ങള്‍ കാണിക്കാൻ തുടങ്ങുന്നു എന്നർഥം. ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്‍മാർട്ട്‌ഫോണുകളായ ആൻഡ്രോയ്‌ഡ് ഡിവൈസുകളിലാണ് ഇത് പ്രത്യേകിച്ചും കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം സ്‍മാർട്ട്‌ഫോണിനെ നിങ്ങളുടെ സംഭാഷണങ്ങള്‍ കേള്‍ക്കാൻ പ്രാപ്‍തമാക്കുന്ന ഗൂഗിളിന്‍റെ ഒരു പ്രത്യേക ഫീച്ചറാണ്. ഈ ഗൂഗിള്‍ ഫീച്ചർ നിങ്ങള്‍ ഓഫാക്കിയില്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോരാനും നിങ്ങളുടെ സ്വകാര്യത അപകടത്തിലാകാനും സാധ്യതയുണ്ട്.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കുക:

പലരും ആപ്പ് ഇൻസ്റ്റാളേഷൻ സമയത്ത് അധികം ചിന്തിക്കാതെതന്നെ പലതരം അനുമതികള്‍ നല്‍കാറുണ്ട്. ഡെവലപ്പർമാർക്ക് ഈ വിവരങ്ങള്‍ ചൂഷണം ചെയ്യാൻ കഴിയും എന്നത് ആരും ഓർക്കാറില്ല. അതിനാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, മൈക്രോഫോണ്‍, ലൊക്കേഷൻ, ക്യാമറ എന്നിവയിലേക്ക് ആക്‌സസ് നല്‍കുന്നതില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ആപ്പിന് ആ അനുമതി ശരിക്കും ആവശ്യമുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. ഇതില്‍ അശ്രദ്ധ കാണിക്കുന്നത് നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കിയേക്കാം.

ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണുകളില്‍ ഗൂഗിള്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ ആക്ടീവായിരിക്കുമെന്നും പലർക്കും അറിവുണ്ടാകില്ല. ഇത് നിങ്ങളുടെ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങള്‍ കേള്‍ക്കാൻ അനുമതി നല്‍കുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് അവരുടെ സെറ്റിംഗ്‍സില്‍ മാറ്റം വരുത്താൻ കഴിയും. ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.

ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണിലെ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നത് എങ്ങനെ:

1 സെറ്റിംഗ്‍സ് ഓപ്ഷനിലേക്ക് പോകുക.

2 ഇതിനുശേഷം, ഗൂഗിള്‍ ഓപ്ഷൻ തിരഞ്ഞെടുക്കുക

3 ഇനി ‘നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്നതില്‍ ടാപ്പ് ചെയ്യുക.

4 ഇവിടെ ‘ഡാറ്റ , പ്രൈവസി’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

5 ഡാറ്റ , പ്രൈവസി വിഭാഗത്തില്‍, വെബ്, ആപ്പ് ആക്‌റ്റിവിറ്റി നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.

6 അവസാനമായി വോയ്‌സ് ആൻഡ് ഓഡിയോ ആക്ടിവിറ്റി ഓപ്ഷൻ കണ്ടെത്തി അതിനടുത്തായി കാണുന്ന ബോക്സ് അണ്‍ചെക്ക് ചെയ്യുക.

ഈ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഇനി നിങ്ങളുടെ ഫോണിന് കേള്‍ക്കാൻ കഴിയില്ല. സ്വകാര്യത പരിരക്ഷിക്കാൻ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും. മൈക്രോഫോണ്‍ ആക്‌സസ് ചെയ്യാൻ നിങ്ങള്‍ ഏതൊക്കെ ആപ്പുകള്‍ക്കാണ് അനുമതി നല്‍കിയതെന്ന് കാണാൻ പെർമിഷൻ മാനേജറിലേക്ക് പോകാനും കഴിയും. ഇവിടെ, ഏതെങ്കിലും ആപ്പിന് മൈക്രോഫോണിലേക്ക് ആക്‌സസ് നല്‍കേണ്ടതില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ‘അനുവദിക്കരുത്’ എന്നതില്‍ ടാപ്പ് ചെയ്‌ത് ആ ആപ്പ് മൈക്രോഫോണ്‍ ആക്‌സസ് ചെയ്യുന്നത് നിങ്ങള്‍ക്ക് സ്വമേധയാ ഒഴിവാക്കാൻ സാധിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.