പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ് എത്ര? കൂടുതൽ ഉള്ളിൽ ചെന്നാൽ പ്രതിവിധി എന്ത്?

ശരീര വേദനയും പനിയും ഉണ്ടാകുമ്ബോള്‍ മിക്ക ആളുകളും കഴിക്കുന്ന ഒരു സാധാരണ മരുന്നാണ് പാരസെറ്റമോള്‍. കഴിഞ്ഞ ദിവസം ‘ ഇന്ത്യക്കാര്‍ ഡോളോ – 650 കഴിയ്ക്കുന്നത് ജെംസ് മിഠായി കഴിക്കുന്നതുപോലെയെന്നാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ ഡോ.പളനിയപ്പന്‍ മാണിക്കം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇന്ത്യക്കാര്‍ക്കിടയില്‍ പാരസെറ്റാമോള്‍ ഉപയോഗം വലിയ രീതിയില്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും ഡോക്ടറെ കാണാതെയുമാണ് പലരും ഈ മരുന്ന് സ്വന്തം ഇഷ്ട പ്രകാരം കഴിക്കുന്നത്.

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാരസെറ്റമോള്‍ എന്ന വേദന സംഹാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്രത്തോളം ഹാനികരമാണെന്നും അത് അമിതമായി കഴിച്ചാല്‍ എന്തുചെയ്യണമെന്നും അറിയാം.

എന്താണ് പാരസെറ്റമോള്‍

1878 ലാണ് ആദ്യമായി പാരസെറ്റമോള്‍ നിര്‍മിക്കുന്നത്. ഇത് ഒരു വേദന സംഹാരിയും ആന്റിസെപ്റ്റിക് മരുന്നുമാണ്. നേരിയതോ മിതമായതോ ആയ വേദനയും പനിയും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. തലവേദന, മൈഗ്രെയ്ന്‍, നടുവേദന, റുമാറ്റിക്, പേശി വേദന, ആര്‍ത്രൈറ്റിസ് വേദനയും വീക്കവും, പല്ലുവേദന, ആര്‍ത്തവ വേദന, ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങള്‍, തൊണ്ടവേദന,സൈനസ് വേദന, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, പനി എന്നീ അവസ്ഥകള്‍ക്ക് പാരസെറ്റാമോള്‍ ഉപയോഗിക്കാം.

പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ്

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഈ മരുന്ന് ശരിയായി ഉപയോഗിക്കുമ്ബോള്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും പാരസെറ്റമോള്‍ അതീവ ജാഗ്രതയോടെവേണം കഴിക്കാന്‍. ഇത് ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നല്ല. മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, മുതിര്‍ന്നവര്‍ക്ക് അനുവദനീയമായ പരമാവധി ഡോസ് പ്രതിദിനം 4 ഗ്രാം ആണ്. ഡോസുകള്‍ക്കിടയില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ ഇടവേള വേണം. ചെറിയ കുട്ടികള്‍ക്ക് ശരിയായ ഡോസാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ മരുന്നിനൊപ്പം ലഭിക്കുന്ന ഓറല്‍ സിറിഞ്ചോ, അളക്കുന്ന സ്പൂണോ ഉപയോഗിക്കാം.

പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ എന്ത് ചെയ്യാം

നിങ്ങളോ നിങ്ങളുടെ കുട്ടിയോ അമിതമായി പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കുഴപ്പമില്ല എന്ന ധാരണയോടെ വച്ചുകൊണ്ടിരിക്കരുത്. ഉടനടി വൈദ്യ സഹായം തേടണം. പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ 24 മണിക്കൂറില്‍ അമിതമായി കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണപ്പെടുന്നില്ല എങ്കിലും വിളര്‍ച്ച, ഓക്കാനം,വിയര്‍ക്കല്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവ അനുഭവപ്പെടാം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.