വെള്ളമുണ്ട: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂര്‍, അഞ്ചാം മൈല്‍, പറമ്പന്‍ വീട്ടില്‍, പി. ഷംനാസ് (30)ന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.26.04.25 ന് പുലര്‍ച്ചെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റൂമില്‍ നിന്ന് 0.07 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം എം.ഡി.എം.എ യുമായി 11.08.2023 തിയ്യതി നടക്കല്‍ ജംഗ്ഷനില്‍ വെച്ചു പിടിയിലായ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ സ്ഥിരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നയാളും വില്‍പ്പന നടത്തുന്നയാളുമാണ്.സബ് ഇന്‍സ്പെക്ടര്‍മാരായ ടി.കെ. മിനിമോള്‍, വിനോദ് ജോസഫ്, എ.എസ്.ഐ വില്‍മ ജൂലിയറ്റ്, സിപിഒ ലാല്കൃഷ്ണന് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്