പുൽപ്പള്ളി: സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 29 മുതൽ മേയ് 4 വരെ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ്‌ലൈറ്റ് സ്‌റ്റേഡിയത്തിലും കബനിഗിരി നിർമ്മല ഹൈസ്‌കൂൾ ഗ്രൗണ്ടിലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 14 ജില്ലകളിൽ നിന്നുള്ള പുരുഷവനിതാ ടീമുകളിലായി നിരവധി ദേശീയ അന്തർദേശീയ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. എല്ലാ ദിവസവും രാവിലെ 6.15നും വൈകുന്നേരം 4.15നുമായാണ് മത്സര സമയം ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിൽ 30ന് വൈകുന്നേരം ആറിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം മേയ് നാലിന് വൈകുന്നേരം ആറിന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പി.കെ. വിജയൻ, സന്തോഷ് സെബാസ്റ്റിയൻ, കെ.കെ. ശിവാനന്ദൻ, എ.കെ. മാത്യു, ലിയോ മാത്യു, സജി ജോർജ്, സാബു ഗർവാസീസ്, എ.കെ. മാത്യു എന്നിവർ സംസാരിച്ചു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ