ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







