ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. മുട്ടില്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍
പദ്ധതിയുടെ ആറാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി കെ രമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജിതേന്ദ്ര നാഥ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സജി ജോസഫ്, മുട്ടില്‍ ഡിസ്പെന്‍സറി വെറ്ററിനറി സര്‍ജന്‍ ഡോ. ക്രിസ്റ്റീന പൗലോസ്, മൃഗസംരക്ഷണ വകുപ്പ്
ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ തെറ്റുകള്‍ ചെയ്യരുത്;ചാറ്റ്ജിപിടിയിലെ ചാറ്റും ഫോട്ടോയും ഒക്കെ ലീക്ക് ആകും
എന്ത് കാര്യങ്ങള്‍ അറിയണമെങ്കിലും ചാറ്റ്ജിപിടിയുടെ സഹായം തേടാറുണ്ടോ? ഫോട്ടോയും സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഒക്കെ ചാറ്റ്ജിപിടിയുമായി പങ്കുവച്ചിട്ടുണ്ടോ? കാര്യമൊക്കെ നല്ലതുതന്നെ.പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ നടത്തിയ ചാറ്റും നല്‍കിയ ഫോട്ടോയും എല്ലാം മറ്റുള്ളവര്‍ കാണും. ഏതാനും







