ജില്ലാ ഭരണകൂടം മേപ്പാടി ഉരുള്‍പൊട്ടല്‍മൈക്രോപ്ലാന്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്, മള്‍ട്ടി ടാസ്‌കിങ് ഓഫിസേഴ്സ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്മെന്റല്‍ സ്റ്റഡീസ്/ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.എ, സാമൂഹിക വികസന പ്രോജക്ടുകളില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയുടെ യോഗ്യത. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രപ്പോളജി / പോപ്പുലേഷന്‍ സ്റ്റഡീസ് / ഡവലപ്മെന്റ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ എം.ബി.എ ആന്‍ഡ് ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികാ യോഗ്യത. മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12 വാര്‍ഡുകളിലുള്ളവര്‍ക്കും ഡിസാസ്റ്റര്‍ മാനേജ്മന്റ് /മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍/ നിര്‍വഹണ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും മള്‍ട്ടി ടാസ്‌കിങ് ഓഫീസേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുമായി മെയ് 15 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 206589.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







