പനമരം : അറബിക് വിഷയത്തിൽ അക്ഷരഭ്യാസം പോലുമില്ലാതെ എട്ടാം ക്ലാസ്സിൽ ഓപ്ഷൻ തെരെഞ്ഞെടുത്ത് പഠിക്കണം എന്നത് പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ഭഗവത് കൃഷ്ണയുടെ കടുത്ത ആഗ്രഹമായിരുന്നു. അതിനായി അതിനായി അധ്യാപകരെ സമീപിച്ച് കഠിന പരിശ്രമം ആരംഭിച്ചു. . നിരന്തരമായ പരിശീലനത്തിലൂടെ അറബിക് വിഷയം ഉൾപ്പെടെ എ പ്ലസ് നേടി കൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയപ്പോൾ അതിന് നിശ്ചയ ദാർഢ്യത്തിന്റെ തിളക്കമുണ്ട്. അറബി ഭാഷയെ നെഞ്ചോട് ചേർത്ത് പഠിക്കാൻ ആഗ്രഹിച്ച ഭഗവത് മറ്റു വിഷയങ്ങളിലും തിളങ്ങി. സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ പങ്കാളിയായി ശ്രദ്ധ നേടിയിരുന്നു. ആവുവയൽ സുധീഷ് അശ്വതി ദമ്പതി മാരുടെ മകനാണ് ഭഗവത്. എം അബ്ദുള്ള, കൗലത്ത് എന്നീ അധ്യാപകരാണ് അറബിക് പരിശീലിപ്പിച്ചത്.

ഓപ്പറേഷൻ സിന്ധൂർ: രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി: വ്യക്തമാക്കിയത് ഇക്കാര്യങ്ങൾ
ഓപ്പറേഷൻ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.