വയനാട് ജില്ലയിലെ മുഴുവൻ എയ്ഡഡ് ആൻഡ് ഗവൺമെന്റ് ഹൈസ്കൂളുകളിൽ ഫുൾ എ പ്ലസ് ശതമാനത്തിൽ ഒന്നാം സ്ഥാനം നേടി പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും 100% നേടി മിന്നും വിജയം കൈവരിച്ചു.145 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 50 കുട്ടികൾക്ക് ഫുൾ എ പ്ലസും എട്ടു കുട്ടിയാണ് 9 എ പ്ലസും 11 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു.വിജയികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി







