നിരോധിക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോർണർ,
അജ് വ സ്റ്റോർ, സുധീർ ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നിരോധിക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ടി.കെ.സുരേഷ്, സ്ക്വാഡ് അംഗം എം.ബി ലീബ , സിയാബുദ്ദീൻ , കോട്ടത്തറ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ടി.യു പ്രിൻസ്, ക്ലർക്ക് ബിനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര് 21) രാവിലെ ഒന്പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







